"അധികാരമില്ലാത്തിടത്ത് കടന്നുകയറരുത്"; വാസുകിയെ നിയമിച്ചതിൽ കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: കെ.വാസുകി ഐ.എ.എസിന് കേരള സർക്കാറിന്റെ വിദേശ സഹകരണ ചുമതല നൽകിയതിനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.

കേന്ദ്രത്തിന്റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന മുന്നറിയിപ്പാണ് നൽകിയത്. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ കടന്നുകയറരുത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ജൂലൈ 15നാണ് വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലുള്ള സെക്രട്ടറിയായി കെ.വാസുകിയെ നിയമിച്ചത്. അതേസമയം, കേന്ദ്ര വിദേശകാര്യമന്ത്രാലയം നിയമന ഉത്തരവ് തെറ്റാണെന്നോ പിൻവലിക്കണമെന്നോ പറഞ്ഞിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു പ്രതികരിച്ചു.

കേരളം വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചുവെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. അത് തീർത്തും തെറ്റാണ്. വിദേശ ഏജൻസികളുടെ ഏകോപനത്തിന് ഇതാദ്യമല്ല ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. വിദേശ കാര്യം കേന്ദ്ര സർക്കാറിന്റെ കീഴിലാണെന്ന് അറിയാത്തത് കൊണ്ടല്ല ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. 

Tags:    
News Summary - Central government's warning to Kerala for appointing Vasuki IAS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.