ന്യൂഡൽഹി: സൈന്യത്തിെൻറ കൈവശമുള്ള 39 പശുവളർത്തൽകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനം. കൂടുതൽ പാലുൽപാദിപ്പിക്കുന്ന ഉന്നത സങ്കരയിനം പശുവായ ‘ഫ്രീസ്വാൾ’ ഉള്ളത് സൈന്യത്തിെൻറ ഇൗ ഫാമുകളിലാണ്. സുരക്ഷ സംബന്ധിച്ച മന്ത്രിസഭസമിതിയുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് ജൂലൈ 20ന് പ്രതിരോധമന്ത്രാലയം ഇറക്കിയ കുറിപ്പിൽ പറയുന്നു. സൈന്യത്തിന് ആവശ്യമായ പാലും പാലുൽപന്നങ്ങളും നൽകുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ മൂന്ന് മാസത്തെ സമയമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. പശുസംരക്ഷണത്തിെൻറ പേരിൽ നടക്കുന്ന അക്രമങ്ങളോട് അനുഭാവനിലപാട് സ്വീകരിക്കുകയും വിവാദ കന്നുകാലിവിജ്ഞാപനം കൊണ്ടുവരുകയും ചെയ്ത മോദിസർക്കാർ തന്നെയാണ് 128 വർഷത്തെ പാരമ്പര്യമുള്ള പശുവളർത്തൽ കേന്ദ്രങ്ങൾ പൂട്ടുന്നത്.
അത്യുൽപാദനശേഷിയുള്ള കന്നുകാലികളുടെ പ്രജനനത്തിന് ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച് (െഎ.സി.എ.ആർ) ഗവേഷണം നടത്തുന്നത് ഇൗ 39 പശുവളർത്തൽ കേന്ദ്രങ്ങളിലെ ‘ഫ്രീസ്വാൾ’ ഇനത്തെ കേന്ദ്രീകരിച്ചാണ്. ഏകദേശം 20,000 കന്നുകാലികളാണ് ഇവിടങ്ങളിലുള്ളത്. കൂടാതെ 2500 ജീവനക്കാരുമുണ്ട്. . 1889 ൽ അലഹബാദിലാണ് ആദ്യം ആരംഭിച്ചതെങ്കിലും ഹരിയാന, ബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പട്ടാള ക്യാമ്പുകളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്.
അധികം പാൽ നൽകുന്ന മുന്തിയ ഇനം പശുക്കളെ ഉൽപാദിപ്പിക്കുന്നതിെൻറ ഭാഗമായി െഎ.സി.എ.ആർ പ്രതിരോധമന്ത്രാലയവുമായി സഹകരിച്ച് തുടങ്ങിയ പദ്ധതിയിലാണ് സങ്കരയിനത്തിലുള്ള ഫ്രീസ്വാളിനെ ലഭിക്കുന്നത്. നെതർലൻഡ്സിലെ ‘ഹോൾസ്റ്റീൻ ഫ്രീസിയൻ’, തദ്ദേശീയ ഇനമായ ‘സഹിവാൾ’എന്നിവയുടെ സങ്കരമായാണ് ഫ്രീസ്വാളിനെ വികസിപ്പിച്ചത്. ഏറ്റവും മുന്തിയ ജനിതക ദ്രവ്യമുള്ള (ജേം പ്ലാസം) ഇൗയിനം കന്നുകാലി ക്ഷീരകർഷകർക്ക് വലിയ മുതൽക്കൂട്ടാണ്.
ലുധിയാന, പന്തൻനഗർ, പുണെ, തൃശൂർ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ജേം പ്ലാസം വിവിധസംസ്ഥാനങ്ങളിലെ കർഷകർക്ക് വിതരണം ചെയ്യുന്നത്. ഫ്രീസ്വാൾ പശുക്കളിൽ നിന്ന് ശരാശരി 3600 ലിറ്റർ പാൽ ലഭിക്കുേമ്പാൾ ദേശീയ ശരാശരി 2000 ലിറ്ററിൽ താഴെയാണ്. ചില ഫ്രീസ്വാൾ പശുക്കളിൽ നിന്ന് 7000 ലിറ്റർ വരെ ലഭിക്കുന്നു. ഫാമുകൾ പൂട്ടുന്നതോടെ ഇവയുടെ പരിപാലനം ഇല്ലാതായി ഇൗ സങ്കരയിനം തന്നെ നാമാവശേഷമാവുമെന്ന ആശങ്ക െഎ.സി.എ.ആർ ശാസ്ത്രജ്ഞർക്കുണ്ട്. പ്രത്യേക പോഷകാഹാരവും പരിരക്ഷയും ആവശ്യമുള്ള ഇൗ പശുക്കളുടെ പരിപാലനം സാധാരണ ക്ഷീരകർഷകർക്ക് അപ്രാപ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.