മുംബൈ: വ്യാജ രേഖയുണ്ടാക്കി ലോക്ഡൗൺ കാലയളവിൽ ട്രെയിനിൽ യാത്രചെയ്ത 2018 പേരെ സെൻട്രൽ റെയിൽവെ പിടികൂടി. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ഡൗൺ നിയന്ത്രണം വന്നതോടെ ഫ്രണ്ട്ലൈൻ തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും മാത്രമെ റെയിൽവെ യാത്രാനുമതി നൽകിയിരുന്നുള്ളു.
എന്നാൽ ഇവരുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി യാത്ര ചെയ്തവരാണ് പിടിയിലായത്. ഇത്തരത്തിൽ പിടിയിലായ 2018 പേരിൽ നിന്ന് 10.09 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഏപ്രിൽ 28 നും മെയ് 31 നും ഇടയിൽ നടത്തിയ പരിശോധനയിലാണ് വ്യാജൻമാരെ പിടികൂടിയത്. ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ആ വകുപ്പ് പ്രകാരമാണ് റെയിൽവെ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിന് പുറമെ മുംബൈ ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥർ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ പരിശോധനയിൽ 1.50 ലക്ഷം പേർ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നതായി കണ്ടെത്തി. 9.50 കോടി രൂപയാണ് ഇവരിൽ നിന്ന് പിഴയായി ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.