ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയവുമായി മാസങ്ങൾ നീണ്ട കൊമ്പുകോർക്കലിനൊടുവിൽ മലയാളിയായ ഉത്തരഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചു. കൊളീജിയം ശിപാർശ ചെയ്ത് ഏഴ് മാസം കഴിഞ്ഞാണ് മനമില്ലാ മനസോടെ ജസ്റ്റിസ് ജോസഫിെൻറ സ്ഥാനക്കയറ്റത്തിന് മോദി സർക്കാർ പച്ചക്കൊടി കാണിച്ചത്.
ജസ്റ്റിസ് ജോസഫിെൻറ ആദ്യ ശിപാർശ മടക്കിയ കേന്ദ്ര സർക്കാർ രണ്ടാം ശിപാർശയുടെ കാര്യത്തിലും തീരുമാനമെടുക്കാതെ, ആ ശിപാർശയിലുണ്ടായിരുന്ന മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡിഷ ഹൈകോടതി ചീഫ് ജസ്റ്റിസ് വിനീത് സരൺ എന്നിവരുടെ നിയമനം അംഗീകരിക്കാൻ തീരുമാനിച്ച വാർത്ത മാധ്യമങ്ങൾ വിവാദമാക്കിയതിന് പിറകെയാണ് ജസ്റ്റിസ് ജോസഫിെൻറയും സ്ഥാനക്കയറ്റം അംഗീകരിച്ച വിവരം പുറത്തുവിട്ടത്. കേന്ദ്ര സർക്കാർ അംഗീകരിച്ച കൊളീജിയം ശിപാർശ നിയമനത്തിനായി രാഷ്ട്രപതിക്ക് അയച്ചുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഉത്തരഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി റദ്ദാക്കിയതിലെ പ്രതികാര നടപടിയെന്ന നിലയിലാണ് ജസ്റ്റിസ് ജോസഫിെൻറ നിയമനം ഇത്രയും താമസിപ്പിച്ചത്. കഴിഞ്ഞ ജനുവരി 10ന് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി അഭിഭാഷക ഇന്ദു മല്‍ഹോത്രക്കൊപ്പം സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരയ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് ആദ്യമായി ശിപാര്‍ശ ചെയ്തത്. ഇൗ ശിപാർശ ഏറെ വെച്ചു താമസിപ്പിച്ചതിൽ വ്യാപക പരാതിയുയർന്നപ്പോൾ ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയാക്കിയ കേന്ദ്ര സർക്കാർ ജ. ജോസഫിനെ തള്ളുകയായിരുന്നു.
ശിപാർശ ചെയ്ത കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യൻ ജോസഫും ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. ജസ്റ്റിസ് ജോസഫിെൻറ നിയമന ശിപാർശ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ തുടർ നടപടിക്ക് സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരെയും വിളിച്ചുചേർത്തുള്ള ഫുൾ കോർട്ടിന് ജസ്റ്റിസ് ചെലമേശ്വർ മാർച്ച് 21ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തെഴുതി. കൊളീജിയം ശിപാർശയിൽ സർക്കാർ തുടരുന്ന നിസംഗതയുടെ വിഷയം പരിഗണിക്കാൻ മുതിർന്ന ജഡ്ജിമാരടങ്ങുന്ന ഏഴംഗ ബെഞ്ച് രുൽവൽക്കരിക്കണമെന്ന് മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫും ഏപ്രിൽ ഒമ്പതിന് ചീഫ് ജസ്റ്റിസിന് എഴുതി. അതിന് പിറകെ കോടതിയുടെ ഭാവി ചർച്ച ചെയ്യാൻ ജസ്റ്റിസുമാരായ രഞ്ജൻ ഗോഗോയിയും മദൻ ബി ലോക്കൂറും ചീഫ് ജസ്റ്റിസ്ിന് കത്തയച്ചു.
തുടർന്ന് മെയ് രണ്ടിന് കൊളീജിയം വീണ്ടും ചേർന്നപ്പോൾ ജസ്റ്റിസ് ജോസഫിെൻറ വിഷയം മാറ്റിവെച്ചിരുന്നു. പിന്നീട് ജസ്റ്റിസ് ചെലമേശ്വർ വിരമിക്കുന്നത് വരെ കൊളീജിയം േചർന്നില്ല. ഒരു മലയാളിയെ കൂടി സുപ്രീംകോടതി ജഡ്ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യത്തിൻറ സന്തുലനമില്ലാതാകും എന്നതടക്കം വാദങ്ങളുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നത് പുനഃപരിേശാധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി ലിസ്റ്റിൽ 42ാം സ്ഥാനത്തുള്ള കെ.എം ജോസഫ് ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്താണെന്നും മറ്റു പല ഹൈകോടതികളിലും ജസ്റ്റിസ് ജോസഫിന് മുകളിലുള്ളവരുണ്ടെന്നുമുള്ള തടസവാദവും കേന്ദ്രം നിരത്തിയിരുന്നു.
സീനിയോറിറ്റിയും സംസ്ഥാന പ്രാതിനിധ്യവും ഇതിന് മുമ്പും പരിഗണിക്കാത്തതിെൻറ ഉദാഹരണങ്ങൾ വന്നതോടെ കേന്ദ്രത്തിെൻറ അവകാശ വാദങ്ങൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. എങ്കിലും സീനിയോറിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച വിഷയങ്ങൾ കൊളീജിയം പരിഗണിച്ചുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. കൊളീജിയം ശിപാർശ ചെയ്ത് സർക്കാർ ഒരിക്കൽ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവർത്തിക്കുകയും ചെയ്താൽ സർക്കാർ നിർബന്ധമായും നിയമിക്കണം എന്നതാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.