ന്യൂഡൽഹി: പ്രശ്നബാധിതപ്രദേശമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അസമിനെയും സായുധസേന പ്രത്യേക അധികാര നിയമത്തിന് (അഫ്സ്പ) കീഴിൽ ഉൾപ്പെടുത്തി. തീവ്രവാദ ഗ്രൂപ്പുകളായ യു.എൽ.എഫ്, എൻ.ഡി.എഫ്.ബി തുടങ്ങിയവയുടെ അക്രമപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. മേയ് മൂന്നു മുതൽ മൂന്നു മാസത്തേക്കായിരിക്കും അഫ്സ്പയെന്ന് ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.
നേരത്തേ സംസ്ഥാനത്തിെൻറ ചില പ്രദേശങ്ങൾ മാത്രമാണ് അഫ്സ്പയുടെ കീഴിൽ ഉൾപ്പെട്ടിരുന്നത്. 1990 മുതൽ അഫ്സ്പ നിയമം സംസ്ഥാനത്ത് നിലവിലുണ്ട്.
സംസ്ഥാനത്ത് 2016ൽ മാത്രം നാലു സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കൂടാതെ, 2017ൽ ഒമ്പത് ആക്രമണങ്ങളിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
അസം സംസ്ഥാനം മുഴുവനായും മേഘാലയയുടെ അതിർത്തിപ്രദേശങ്ങളും പുതിയ തീരുമാനപ്രകാരം മൂന്നു മാസം അഫ്സ്പയുടെ കീഴിലാകും. കേന്ദ്രത്തിെൻറ മറ്റൊരു വിജ്ഞാപനത്തിൽ അരുണാചൽപ്രദേശിലെ തിരാപ്, ചാംഗ്ലാങ്, ലോങ്ഡിങ് എന്നീ ജില്ലകളും അതിർത്തിയിലെ 16 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളും അഫ്സ്പയുടെ പരിധിയിൽ ഉൾപ്പെടുത്തി.
എൻ.എസ്.എസ്.എൻ (ഐ.എം), എൻ.എസ്.സി.എൻ (കെ), യു.എൽ.എഫ്.എ, എൻ.ഡി.എഫ്.ബി എന്നീ സംഘടനകളുടെ ആക്രമണങ്ങൾമൂലമാണ് അഫ്സ്പ പ്രഖ്യാപിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വിജ്ഞാപനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.