യുക്രെയ്നിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനം; ചർച്ചയിലാണെന്ന് വിദേശകാര്യ മന്ത്രി

വഡോദര: റ‍ഷ്യ- യുക്രെയ്ൻ യുദ്ധത്തെതുടർന്ന് യുക്രെയ്നിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനത്തെക്കുറിച്ച് കേന്ദ്ര സർക്കാർ യുക്രെയ്നിന്‍റെ അയൽരാജ്യങ്ങളോട് സംസാരിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ ഹംഗറിയുമായി വിഷയം സംസാരിച്ചു എന്നും യുക്രെയ്ൻ സംഘർഷം കാരണം പഠനം തടസ്സപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ അവർ തയാറാണെന്നും ജയശങ്കർ അറിയിച്ചു. കേന്ദ്ര സർക്കാർ ഈ വിഷയം ഗൗരവമായാണ് കാണുന്നത് എന്നും വിദ്യാർഥികളെ സഹായിക്കാനായി കഴിയുന്നതെല്ലാം ചെയുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രവരി 24ന് റ‍ഷ്യ യുക്രെയ്നെ അക്രമിച്ചതോടെ വിദ്യാർഥികൾ യുക്രൈൻ വിടാൻ നിർബന്ധിതരാവുകയായിരുന്നു.

പി.എം കെയർസ് ഫോർ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി കോവിഡ് കാരണം മതാപിതാക്കളയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രഖ്യാപിച്ച ധനസഹായം നൽകാൻ വഡോദരയിൽ എത്തിയതായിരുന്നു മന്ത്രി.

17 കുട്ടികൾക്കായി 1.7 കോടിരൂപയുടെ ധനസഹായമാണ് നൽകിയത്. കൂടാതെ കുട്ടികൾക്ക് സംസ്ഥാന സർക്കാർ പ്രതിമാസം 3000 രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Centre in talks with Hungary to admit Indian students: Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.