ന്യൂഡൽഹി: 12 വയസ്സുവരെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള പോക്സോ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം. നിയമത്തിൽ ഭേദഗതി വരുത്തി 12 വയസ്സുവരെയുള്ള ആൺകുട്ടികെള പീഡിപ്പിക്കുന്നവർക്കും വധശിക്ഷ നൽകുമെന്നാക്കും.
ഏപ്രിൽ 22നാണ് കേന്ദ്ര സർക്കാർ േപാക്സോ നിയമത്തിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉൾപ്പെടുത്തി ഭേദഗതി വരുത്തുകയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയും ചെയ്തത്. ഇൗ സർക്കാർ എപ്പോഴും ലിംഗനിഷ്പക്ഷത പുലർത്തിയിട്ടുണ്ടെന്നും പുതിയ പോക്സോ നിയമവും ലിംഗ നിഷ്പക്ഷമാക്കി ഭേദഗതി വരുത്തുമെന്നും അറിയിച്ച് വനിത-ശിശു വികസന മന്ത്രാലയം ട്വീറ്റ് ചെയ്തു.
ജമ്മുവിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ശിശു പീഡകർക്ക് വധശിക്ഷ ഉൾെപ്പടുത്തി നിയമ ഭേദഗതി വരുത്തിയത്.
ഇന്ത്യയിൽ ആൺകുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് ചിലർ ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ വനിത-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഭേദഗതിക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.