ചെന്നൈ: വാഹനങ്ങളുടെ വേഗം ദേശീയപാതകളിൽ 80 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായും എക്സ്പ്രസ് ഹൈവേകളിൽ 120 കിലോമീറ്റർ വരെയും ഉയർത്തി അനുവദിച്ച കേന്ദ്ര സർക്കാർ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ചൊവ്വാഴ്ച വാഹനാപകട നഷ്ട പരിഹാര കേസ് പരിഗണിക്കവെയാണ് നടപടി. റോഡിെൻറ ഗുണമേൻമ നിലനിർത്താനും വാഹന എൻജിനുകളുടെ സുഗമമായ പ്രവർത്തനത്തിനുമാണ് വേഗം വർധിപ്പിച്ചതെന്ന കേന്ദ്ര ന്യായീകരണം കോടതി അംഗീകരിച്ചില്ല.
വാഹനങ്ങളുടെ വേഗം 60 മുതൽ 100 കിലോമീറ്റർ വരെ പരിമിതപ്പെടുത്തണം. ഇരുചക്ര വാഹനങ്ങളിൽ വേഗപ്പൂട്ട് ഘടിപ്പിക്കാൻ നിർമാണ കമ്പനികൾക്ക് നിർദേശം നൽകണം. ഇറക്കുമതി ചെയ്യുന്ന കാറുകളിൽ വേഗപ്പൂട്ട് സ്ഥാപിക്കുന്നത് നിർബന്ധമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധെപ്പട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.