ബംഗളൂരു: തീവ്ര ഹിന്ദുത്വ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ബംഗളൂരുവിൽ വിവിധ ദിവസങ്ങളിലായി നടക്കേണ്ട സ്റ്റേജ് ഷോ റദ്ദാക്കേണ്ടിവന്നതായി പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗ്രതി സമിതിയുടെ ഭീഷണിക്ക് വഴങ്ങി ബംഗളൂരു പൊലീസ് സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ കോവിഡ് മാർഗനിർദേശം ചൂണ്ടിക്കാണിച്ച് കുനാൽ കമ്രയുടെ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്.
സ്റ്റേജ് ഷോ നടത്തിയാൽ പരിപാടി നടക്കുന്ന വേദി എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന ഒരു വിഭാഗത്തിെൻറ ഭീഷണിയെ തുടർന്നും ഒാഡിറ്റോറിയത്തിൽ ആളുകളെ അനുവദിക്കുന്നതിലെ വിലക്കുമാണ് റദ്ദാക്കാൻ കാരണമെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തു. തന്നെ പുതിയ കോവിഡ് വകഭേദമായാണ് കാണുന്നതെന്നും കമ്ര പറഞ്ഞു. ഡിസംബർ ഒന്നുമുതൽ 19വരെ വിവിധ ദിവസങ്ങളിലായി ബംഗളൂരു ജെ.പി നഗറിലെ ആർട്ട് ഖോജിലാണ് 'കുനാൽ കമ്ര ലൈവ്' നടക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.