ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിെൻറ എൻ.എസ്.ജി കമാൻഡോകളുടെ ഇസഡ് പ്ലസ്- വി.െഎ.പി സുരക്ഷാ സംരക്ഷണവലയം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. അദ്ദേഹത്തിന് ഇനി മുതൽ ഇസഡ് തലത്തിലുള്ള കേന്ദ്ര റിസർവ് പൊലീസിെൻറ സായുധകമാൻഡോകളുടെ സംരക്ഷണം മാത്രമേ ലഭിക്കൂ.
ജെ.ഡി(യു) വിൽ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ എതിരാളിയായിരുന്ന ജിതൻ റാം മാഞ്ചിയുടെ ഇസഡ് പ്ലസ് സുരക്ഷാസംരക്ഷണവും എടുത്തുമാറ്റി. ഇൗ മുൻ മുഖ്യമന്ത്രിക്കാവെട്ട ഇനി മുതൽ സംസ്ഥാന പൊലീസ് സംരക്ഷണം ഉണ്ടാവും. ഒപ്പം കേന്ദ്ര ഖനി-കൽക്കരി സഹമന്ത്രി ഹരിഭായ് പി. ചൗധരിയുടെ ഇസഡ് തലത്തിലുള്ള സംരക്ഷണം വൈ പ്ലസായും കേന്ദ്രം കുറച്ചു.ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷസംവിധാനം ഇസഡ് തലത്തിലാക്കിയത്. തന്നെ വിരട്ടാനാണ് സുരക്ഷസംവിധാനത്തിൽ കുറവ് വരുത്തിയതെന്ന് ലാലു പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.