ഹൈദരാബാദ്: പ്രത്യേക പദവി എന്ന ആന്ധ്രയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ തെലുങ്കുദേശം പാർട്ടി എൻ.ഡി.എ വിടുമെന്ന് സൂചന. സഖ്യം വിടുന്നത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ചയോടെ കേന്ദ്ര മന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവർ രാജിവെക്കുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
പാർട്ടി പ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിൽ 95 ശതമാനം പേരും സഖ്യം വിടാനാണ് താത്പര്യം പ്രകടിപ്പിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടി.ഡി.പി എൻ.ഡി.എയിൽ ചേര്‍ന്നത്.
പ്രത്യേക പാക്കേജ് എന്ന ആവശ്യം ഉന്നയിച്ച് ടി.ഡി.പി എം.പിമാര്‍ പാര്‍ലമെൻറിൽ നിരന്തരം ബഹളം വെക്കുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. വൈ.എസ്.ആർ കോൺഗ്രസും, കോൺഗ്രസും, തൃണമൂൽ കോൺഗ്രസും പ്രതിഷേധത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുന്നതായിരിക്കും ആദ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.