ന്യൂഡൽഹി: ആന്ധ്രയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപക തകരാറുണ്ടായെന്ന പരാതികൾക്കിടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധികളുമായി കൂടികാഴ്ച നടത്തി. ഡൽഹിയിലെത്തിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കണ്ടത്. തെരഞ്ഞെടുപ്പിൽ 30 മുതൽ 40 ശതമാനം വരെ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടെന്നാണ് ചന്ദ്രബാബു നായിഡുവിൻെറ ആരോപണം.
ഏകദേശം 150 േപാളിങ് സ്റ്റേഷനുകളിൽ റീ പോളിങ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ലാഘവത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ കമീഷൻ സമീപിക്കുന്നതെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ആന്ധ്രയിലെ എം.എൽ.എമാരും തെലുങ്കു ദേശം പാർട്ടി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ അനുഗമിച്ചിരുന്നു.
ആന്ധ്രയിൽ 4,583 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെങ്കിലും തകരാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് വലിയൊരു പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. ജഗ്മോഹൻ റെഡ്ഢിയുമായി കനത്ത പോരാട്ടമാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.