ന്യൂഡൽഹി: ചന്ദ്രനിൽ ദുഷ്കരമായ പ്രദേശത്ത് എത്താൻ ഇന്ത്യയെ ശാസ്ത്രം സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച ലോകരാഷ്ട്രങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ‘എല്ലാവരും അഭിനന്ദന സന്ദേശമയച്ചു. ലോകമെമ്പാടുമുള്ള ഈ നേട്ടം ഒരു രാജ്യത്തിന്റെ മാത്രം വിജയമായിട്ടല്ല, മറിച്ച് മുഴുവൻ മനുഷ്യരാശിയുടെയും വിജയമായി കാണുന്നു’ -ജൊഹാനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിയിൽ മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.