മുംബൈ: അടിസ്ഥാന വായ്പ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. ഇന്ത്യ കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും ആർ.ബി.ഐ മുന്നോട്ടുവെച്ചു. പണനയ സമിതി ഐകകണ്ഠ്യേനയാണ് റിപോ നിരക്ക് 6.6 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചത്.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപോ. ബാങ്കുകൾ അധിക പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന എസ്.ഡി.എഫ് നിരക്ക് 6.25 ശതമാനമായും ബാങ്കുകൾക്ക് അടിയന്തര സാഹചര്യത്തിൽ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുക്കാനുള്ള എം.എസ്.എഫ് നിരക്ക് 6.75 ശതമാനമായും തുടരും. ജി.ഡി.പി വളർച്ച അനുമാനം നേരത്തേ കണക്കാക്കിയ 6.5 ശതമാനത്തിൽനിന്ന് ഏഴു ശതമാനത്തിലേക്ക് ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.