മുംബൈ: ബി.ജെ.പിയെ ചൊടിപ്പിച്ച് മഹാ വികാസ് അഘാഡി (എം.വി.എ) നേതാക്കളുടെ പരാമർശങ്ങൾ. കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ, ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരുടെ പരാമർശങ്ങളാണ് ചൊടിപ്പിച്ചത്.
തിങ്കളാഴ്ച യവത്മാലിൽ ഹെലികോപ്ടറിൽ കയറാൻ ചെല്ലുമ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ ഉദ്ധവ് താക്കറെയുടെ ബാഗുകൾ പരിശോധിച്ചിരുന്നു.
ക്ഷുഭിതനായ ഉദ്ധവ് സംഭവം വിഡിയോയിൽ പകർത്തുകയും ഇതേപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയും പരിശോധിക്കാറുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ആ രംഗങ്ങൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുമ്പോൾ ‘എന്റെ മൂത്ര പാത്രവും’ പരിശോധിക്കണമെന്ന് ഉദ്ധവ് പരിഹസിച്ചു. അതേസമയം, അകോലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നാന പടോലെയുടെ ‘നായ്’ പ്രയോഗം. ഇതുവരെ ഒ.ബി.സിക്കാരെ ‘നായ്’കളായി കണ്ട ബി.ജെ.പിയെ ‘നായ്’ ആക്കാനുള്ള സമയം വന്നെത്തി എന്നാണ് പടോലെയുടെ പരാമർശം. നിലവാരമില്ലാത്ത പരാമർശങ്ങളെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.