ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ യു.പി പൊലീസ് തടഞ്ഞുവെച്ചു; കുത്തിയിരിപ്പ് പ്രതിഷേധം

ലഖ്നോ: കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ യു.പി പൊലീസ് ലഖ്നോ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ഇതേത്തുടർന്ന് ഭൂപേഷ് ബാഗൽ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

'പ്രിയങ്ക ഗാന്ധിയെ കാണാനെത്തിയ തന്നെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഒരു മുന്നറിയിപ്പോ ഉത്തരവോ ഇല്ലാതെയാണ് നടപടി. വിമാനത്താവളത്തിന് പുറത്തുകടക്കാൻ അനുവദിക്കുന്നില്ല' -ബാഗൽ പറഞ്ഞു. വിമാനത്താവളത്തിൽ മുഖ്യമന്ത്രി കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.


അതിനിടെ, യു.പി പൊലീസിന്‍റെ കരുതൽ തടങ്കലിലായിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. മറ്റ് 11 പേർക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചുവെന്ന് കാട്ടിയാണ് അറസ്റ്റ്.

പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയ കുറ്റം.

കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടച്ച് നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രിയങ്കയെ സിതാപുർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Tags:    
News Summary - Chhattisgarh Chief Minister Stopped At Lucknow Airport, Sits On Floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.