റായ്പുർ: മാവോവാദി ആക്രമണ ഭീതിയിൽ ശക്തമായ സുരക്ഷ സന്നാഹങ്ങളോടെ ഛത്തിസ്ഗഢ് നിയമസഭയുടെ 18 മണ്ഡലങ്ങളിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്. മാവോവാദി സാന്നിധ്യമുള്ള ചില കേന്ദ്രങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായെങ്കിലും പൊതുവെ സമാധാനപരമായിരുന്നു.
ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി മാവോവാദികൾ കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. എൺപതിേലറെ വരുന്ന സംഘം സി.ആർ.പി.എഫിെൻറ കോബ്ര യൂണിറ്റുമായി ഏറ്റുമുട്ടിയെന്നും ഇതിൽ 10 മുതൽ 15 വരെ മാവോവാദികൾ വെടിയേറ്റു വീണതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഇവർ പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയിരിക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ദന്തെവാഡ ജില്ലയിലെ കതെകല്യാണിൽ പോളിങ് സ്റ്റേഷന് സമീപം രാവിലെ സ്ഫോടനമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. സാേങ്കതിക തകരാറിനെ തുടർന്ന് ഒരു വോട്ടുയന്ത്രവും 51 വി.വിപാറ്റ് മെഷിനുകളും മാറ്റിവെക്കേണ്ടിവന്നു.
രാവിലെ ഏഴിന് േവാെട്ടടുപ്പ് മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും ഉച്ചയോടെ പോളിങ് ശതമാനം ഉയർന്നു. ബസ്തർ മേഖലയിലെ ഒമ്പത് മണ്ഡലങ്ങളിലും രാജനന്ദ്ഗൗൺ മണ്ഡലത്തിലും രാവിലെ ഏഴിന് തന്നെ വോെട്ടടുപ്പ് തുടങ്ങി. മറ്റ് മണ്ഡലങ്ങളിൽ എട്ടിനാണ് തുടങ്ങിയത്. അതിസുരക്ഷ മണ്ഡലങ്ങളിൽ വൈകുന്നേരം മൂന്നിന് തന്നെ വോെട്ടടുപ്പ് സമാപിച്ചു. മറ്റ് മണ്ഡലങ്ങളിൽ വൈകുന്നേരം അഞ്ചിനാണ് സമാപിച്ചത്. 15 വർഷത്തിനുശേഷം പോളിങ് സ്റ്റേഷൻ ഒരുക്കിയ സുഖ്മ ജില്ലയിലെ പാലം അഡ്ഗു ഗ്രാമത്തിൽ ഉച്ചവെര 44പേർ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു. കീഴടങ്ങിയ മാവോവാദി ദമ്പതികളായ മയ്നുറാം, രജ്ഭാട്ടി എന്നിവർ നാരായൺപുരിൽ വോട്ട് രേഖപ്പെടുത്തി.
മാവോവാദി ഭീഷണി നേരിടുന്ന ബസ്തർ മേഖലയിൽ 18 മണ്ഡലങ്ങളിലായി 1.25 ലക്ഷം പൊലീസുകാരെയും അർധസൈനികരെയുമാണ് വിന്യസിച്ചത്. വോട്ട് ബഹിഷ്കരിക്കാനുള്ള നക്സൽ ആഹ്വാനം തള്ളിയാണ് ഉൾഗ്രാമങ്ങളിൽ നിന്നുപോലും ജനം പോളിങ് സ്റ്റേഷനിൽ എത്തിയതെന്ന് സുഖ്മ ജില്ല പൊലീസ് സൂപ്രണ്ട് അഭിഷേക് മീണ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ ഒരാളും വോട്ടുചെയ്യാൻ എത്താതിരുന്ന നാല് പോളിങ് സ്റ്റേഷനുകളിൽ ഇത്തവണ മെച്ചപ്പെട്ട പോളിങ് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 190 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അവശേഷിക്കുന്ന 72 മണ്ഡലങ്ങളിൽ നവംബർ 20നാണ് വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.