കോവാക്​സിൻ ഉപയോഗം അനുവദിക്കരുതെന്ന്​​ ഛത്തീസ്​ഗഢ്​ ആരോഗ്യമന്ത്രി

റായ്​പൂർ: കോവിഡ്​ വാക്​സിനായ കോവാക്​സിൻ പരീക്ഷണം പൂർത്തിയാവാതെ അന്തിമ ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ അതിന്‍റെ ഉപയോഗം സംസ്ഥാനത്ത്​ അനുവദിക്കരുതെന്ന്​ ഛത്തീസ്​ഗഢ്​ ആരോഗ്യമന്ത്രി ടി.എസ്​ സിങ്​ ഡിയോ.

''കോവാക്​സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്​. വാക്സിൻ അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുകയാണ്. പൂർണമായ ഫലം പുറത്തുവരുന്നതുവരെ അതിന്‍റെ ഉപയോഗം ഒഴിവാക്കണം." -ഡിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

''അത്​ സംസ്ഥാനത്ത്​ അനുവദിക്കരുതെന്നാണ്​ എന്‍റെ അഭിപ്രായം. ഇന്നത്തെ അവസ്ഥയിൽ വാക്​സിൻ സ്വീകരിക്കാൻ ജനങ്ങളോട്​ പറയാനുള്ള ആത്മവിശ്വാസം എനിക്കില്ല.'' അദ്ദേഹം പറഞ്ഞു. കോവാക്​സിൻ സംസ്ഥാനത്തിന്​ നൽകിയാൽ അത്​ ജനങ്ങളിൽ ഉപയോഗിക്കുമോ എന്ന ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു ഡിയോ.


Tags:    
News Summary - Chhattisgarh health minister opposes use of Covaxin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.