ന്യൂഡൽഹി: കുട്ടിക്കടത്ത് കിംവദന്തികളെ തുടർന്ന് ആൾക്കൂട്ട കൊലകൾ വ്യാപകമാകുന്നതിനിടെ രാജ്യത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കുകൾ. 2016ൽ മാത്രം രാജ്യത്ത് 54723 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി മന്ത്രാലയത്തിെൻറ 2017-18 ലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കുട്ടിക്കടത്ത് സംബന്ധിച്ച് ആളുകളിൽ നിലനിൽക്കുന്ന ആധികൾക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ.
തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തിൽനിന്ന് 30 ശതമാനം വർധനയാണുണ്ടായത്. 54,273 കുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ 40.4 ശതമാനത്തിൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കുറ്റം ചുമത്തിയത് 22.7 ശതമാനത്തിൽ മാത്രവും. 2015ൽ 41,893ഉം 2014ൽ 3785ഉം കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളാണ് ഉണ്ടായത്. 2017ലെ കണക്കുകൾ പുറത്തുവന്നിട്ടില്ല.
ആൾക്കൂട്ട കൊലകൾ അധികവും സമൂഹമാധ്യമങ്ങളിലെ കിംവദന്തികളെ തുടർന്നാണെങ്കിലും ഗ്രാമങ്ങളിലെ ജനങ്ങളിൽ നിലനിൽക്കുന്ന ഭീതി അടിസ്ഥാന രഹിതമല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് 20ലധികം പേരെയാണ് കുട്ടിക്കടത്ത് കിംവദന്തികളെ തുടർന്ന് ആൾക്കൂട്ടം കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.