ന്യൂഡൽഹി: ജമ്മുവിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യ ന്യൂഡൽഹിയിലെ പാക് ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള മുഹല്ല, ക്വസബ ഗ്രാമങ്ങളിലെ കുട്ടികളാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
അതിർത്തിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ആക്രമണങ്ങൾ അനുവദിക്കില്ലെന്നും പ്രകോപനമില്ലാതെയും ബോധപൂർവവും നടത്തുന്ന ഇത്തരം ആക്രമണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും ഹൈകമീഷണർ സയ്യിദ് ഹൈദറിനോട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2013 മുതൽ അന്താരാഷ്ട്ര നിയന്ത്രണ രേഖയിൽ പാക്സൈന്യം നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഇതുവരെ ഇത്തരത്തിൽ 503 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെന്നാണ് ഇന്ത്യയുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.