‘മക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തണം, അവസാനമായി കാണണം’; അഭ്യർഥനയുമായി മണിപ്പൂരിലെ മാതാപിതാക്കൾ

ഇംഫാൽ: മണിപ്പൂർ വംശീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട തങ്ങളുടെ മക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തണമെന്ന് അഭ്യർഥനയുമായി മാതാപിതാക്കൾ രംഗത്തെത്തി. ‘മക്കളെ അവസാനമായി കാണണം. അവരുടെ അന്ത്യകർമങ്ങൾ നടത്തണം. പകരംവെക്കാനില്ലാത്ത നഷ്ടമാണിത്. ഞങ്ങളുടെ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്താൻ അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു ഭാഗമെങ്കിലും ആവശ്യമാണ്’.- കൊല്ലപ്പെട്ട 18 കാരിയായ പെൺകുട്ടിയുടെ പിതാവ് ഹിജാം കുലജിത്ത് പറഞ്ഞു.

മകളെയോർത്ത് സ്വസ്ഥമായിരിക്കാനാകുന്നില്ല. അവളുടെ അമ്മക്ക് മിക്കപ്പോഴും ബോധം തന്നെയില്ല. സി.ബി.ഐ അന്വേഷണത്തിലാണിനി പ്രതീക്ഷ. മൃതദേഹം എവിടെയാണെന്ന് അവർ കണ്ടെത്തുമായിരിക്കും. -അദ്ദേഹം തുടർന്നു. ജൂലൈ ആറിനാണ് ഇരുവരെയും കാണാതായത്. ബിഷ്ണുപുർ ജില്ലയിലെ നമ്പോലിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് ഇവരെ അവസാനമായി കണ്ടത്.

കൊല്ലപ്പെട്ട 20 വയസ്സുള്ള ആൺകുട്ടിയുടെ കുടുംബം സങ്കടക്കടലിലും പോരാട്ടം തുടരുമെന്ന ദൃഢനിശ്ചയത്തിലാണ്. തങ്ങളുടെ മകൻ ഇപ്പോൾ ഭൂമുഖത്ത് ഇല്ലെന്ന് വിശ്വസിക്കാൻ കഴിയാതെ ദിവസവും മകനുവേണ്ടി ഭക്ഷണമൊരുക്കുകയാണ് അവന്റെ അമ്മ. കാണാതായിട്ട് രണ്ടര മാസമായി. ഇപ്പോഴും കാത്തിരിപ്പ് തന്നെ-അവർ പറഞ്ഞു.

Tags:    
News Summary - 'Children's remains to be found, to be seen for the last time'; Parents of Manipur with request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.