ന്യൂഡൽഹി: തർക്ക മേഖലയായ ഇന്ത്യ-ചൈന അതിർത്തിയിലെ ലഡാക്കിൽ വിന്യസിച്ച സൈനികരുടെ എണ്ണം 5000 ആയി വർധിപ്പിച്ച് ചൈന. ചൈനയുടെ നീക്കത്തെ തുടർന്ന് ഇവിേടക്ക് ഇന്ത്യയും കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്. നിയന്ത്രണരേഖയിൽ നാലിടങ്ങളിലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നേർക്കുനേർ വരുന്നത്.
സംഘർഷം കുറക്കാൻ പ്രാദേശിക സൈനിക കമാൻഡർമാരുൾപ്പെടെ നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും ഫലം കണ്ടില്ല. അതേസമയം നിയന്ത്രണരേഖയിൽ പ്രത്യേക സ്ഥലങ്ങളിൽ ചൈനീസ് സൈന്യം തമ്പടിക്കുന്നില്ല. അവരുടെ ഭാഗങ്ങളിൽ പലയിടങ്ങളിലായാണുള്ളതെന്ന് അധികൃതർ പറഞ്ഞു. ചൈനയുടെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 73 ദിവസം നീണ്ടുനിന്ന 2017ലെ ദൊക്ലാം സംഘർഷത്തേക്കാൾ കടുത്തതായിരിക്കും ലഡാക്കിലേതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലഡാക്കിനു പുറമെ ഉത്തരാഖണ്ഡ് അതിർത്തിയിലും ഇന്ത്യൻ സൈനികരുടെ സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.