മതപരിവർത്തന നിരോധനം; ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം

ബംഗളൂരു: കർണാടകത്തിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ തെരുവിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ.

ഓള്‍ കര്‍ണാടക യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിെൻറ നേതൃത്വത്തില്‍ ബംഗളൂരു പുലികേശിനഗര്‍ സെൻറ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ മൈതാനത്ത് നടന്ന സമാധാന പ്രതിഷേധ പൊതുയോഗത്തിൽ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ബെളഗാവിയിൽ 13ന് ആരംഭിക്കുന്ന നിയമസഭ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്​ ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കമാണിത്. ഇതിനെതിരെ എല്ലാ ന്യൂനപക്ഷ മതേതര വിഭാഗങ്ങളും ശബ്​ദമുയർത്തണം. ഹൊസദുര്‍ഗയില്‍ മതപരിവര്‍ത്തനം നടന്നതായുള്ള ആരോപണത്തില്‍ താലൂക്ക് ഭരണകൂടം അന്വേഷണം നടത്തിയപ്പോള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതായി കണ്ടെത്താനായില്ലെന്നും സ്വന്തം ഇഷ്​​ടപ്രകാരമാണ് മതം മാറിയതെന്ന് കണ്ടെത്തിയെന്നും ബിഷപ്​ ചൂണ്ടിക്കാട്ടി.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ രാജ്യത്തെയും സംസ്ഥാനത്തെയും ക്രിസ്ത്യന്‍ അംഗസംഖ്യ വര്‍ധിക്കേണ്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ കണക്കനുസരിച്ച് ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ് ചെയ്തതെന്നും ബിഷപ്​ പറഞ്ഞു. 

Tags:    
News Summary - Christian Forum for Human Rights in Karnataka expresses disagreement over proposed anti-conversion bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.