ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയുടെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്ക് കൈമാറണെമന്ന് ദുബൈ കോടതി. യു.എ.ഇയിൽ കഴിഞ്ഞ വർഷമാണ് മിഷേൽ അറസ്റ്റിലാകുന്നത്. കുറ്റവാളിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഹെലികോപ്റ്റർ കരാർ അഴിമതിക്ക് കൈക്കൂലി നൽകുന്നതിന് ഇടനിലക്കാരനായി നിന്നത് ക്രിസ്റ്റ്യൻ മിഷേലാണ്.
രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ തുടങ്ങി വി.വി.െഎ.പികൾക്ക് സഞ്ചരിക്കുന്നതിനായി 12 ആഢംഭര ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിൽ അഴിമതി കാണിച്ചുവെന്നതാണ് കേസ്. 2007ലാണ് സംഭവം. 3600 കോടി രൂപയുടെ കരാറിൽ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
അഗസ്തയുടെ മാതൃകമ്പനിയായ ഫിൻമെക്കാനിക്ക എന്ന ഇറ്റാലിയൻ കമ്പനി അധികൃതർ ഹെലികോപ്റ്റർ കരാർ ലഭിക്കാൻ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കൾക്കും വ്യോമസേനാ ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയെന്നും ഇതിന് ഇടനില നിന്നത് മിഷേലാണെന്നുമാണ് കേസ്.
ആരോപണത്തെ തുടർന്ന് 2013ൽ കേന്ദ്രം ഹെലികോപ്റ്റർ കരാർ റദ്ദു ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയതിനെ തുടർന്ന് മുൻ വ്യോമസേനാ മേധാവി എസ്.പി ത്യാഗി 2016ൽ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.