ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ രാത്രി ദുബൈയിൽ നിന്നും ഇന്ത്യയിലേക്കെത്തിച്ച മിഷേലിനെ ഇന്നലെ തന്നെ ചോദ്യം ചെയ്യുന്നതിന് സി.ബി.െഎ ഹെഡ്കോർേട്ടഴ്സിൽ എത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ മിഷേലിനെ വിട്ടുകിട്ടണമെന്നായിരുന്നു കോടതിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഇന്ന് ദില്ലിയിലെ പാട്യാലഹൗസ് കോടതിയിൽ പ്രത്യേക സി.ബി.െഎ ജഡ്ജിന് മുമ്പാകെ ഹാജരാക്കിയതിന് ശേഷമായിരുന്നു അഞ്ച് ദിവസത്തെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽവെച്ച് മിഷേലിനോട് സംസാരിക്കണമെന്ന മിഷേലിെൻറ അഭിഭാഷകെൻറ ആവശ്യാർഥം കോടതി അനുവാദം നൽകി. കോടതിയിൽ അദ്ദേഹം ജാമ്യാപേക്ഷ നൽകകുയും ചെയ്തിരുന്നു.
ക്ലാസിഫൈഡ് രേഖകൾ മിഷേലിെൻറ കൈവശം ഉണ്ടായിരുന്നു. ഇതിെൻറ ഉറവിടം അന്വേഷിക്കണമെന്നും പണം എവിടേക്ക് പോയി എന്നറിയണമെന്നും സി.ബി.െഎ പറഞ്ഞു. എന്നാൽ മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു മിഷേലിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
വിവാദമായ അഗസ്റ്റ വെസ്റ്റ്ലൻഡ് അഴിമതിക്കേസിലെ ഇടനിലക്കാരനായ മിഷേലിനെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം ഇന്നലെ രാത്രി വിമാനത്തിലായിരുന്നു ന്യൂഡൽഹിയിലെത്തിച്ചത്. ഒരു വർഷമായി ഇന്ത്യ ഇതിനായി ശ്രമങ്ങൾ തുടരുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈ നീതിന്യായ മന്ത്രാലയമാണ് മിഷേലിനെ ഇന്ത്യക്ക് കൈമാറിയത്.
യു.പി.എ ഭരണകാലത്ത് ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലൻഡ് കമ്പനിയിൽനിന്ന് 3600 കോടി രൂപ മുടക്കി 12 ഹെലികോപ്ടറുകൾ വാങ്ങിയതിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ കൈപ്പറ്റിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.