ഛണ്ഡീഗഢ്: സർക്കാർ േജാലിക്കിടയിലെ വ്യക്തി സുരക്ഷ വിഷയം ഉയർത്തിക്കാട്ടി ഹരിയാന കേഡർ 2014 ബാച്ച് ഐ.എ.എസ് ഓഫിസർ രാജിവെച്ചു. സാമൂഹിക നീതി വകുപ്പിൽ അഡീഷനൽ ഡയറക്ടറായി ജോലിെചയ്യുന്ന റാണി നഗറാണ് ഹരിയാന ചീഫ് സെക്രട്ടറി കേശാനി ആനന്ദ് അറോറക്ക് രാജി സമർപ്പിച്ചത്.
രാജിയുടെ പകർപ്പ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചു. സർക്കാർ ജോലിക്കിടയിൽ വ്യക്തിസുരക്ഷക്ക് പ്രധാന്യം നൽകാൻ കഴിയുന്നില്ലെന്ന് രാജിക്കത്തിൽ പറയുന്നു. കഴിഞ്ഞമാസം േഫസ്ബുക്കിലൂടെ റാണി നഗർ രാജി സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ ലോക്ഡൗണിന് ശേഷം സ്വന്തം നാടായ ഉത്തർ പ്രദേശിലെ ഗാസിയാബാദിലേക്ക് മടങ്ങിപോകണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഛണ്ഡീഗഢിൽ സഹോദരിക്കൊപ്പമാണ് ഇവർ താമസിക്കുന്നത്.
2018 ജൂണിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി നൽകിയിരുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥൻ ആരോപണം നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.