അഹ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രം പണിയണോ വേണ്ടയോ എന്ന കാര്യം വ്യക്തമാക്കാൻ കോൺഗ്രസിനോട് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ.ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിെൻറ അന്തിമവാദം ഫെബ്രുവരി എട്ടിലേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ ട്വീറ്റ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഹിയറിങ് നീട്ടിെവക്കണമെന്നാണ് ചൊവ്വാഴ്ച സുപ്രീംകോടതിയിൽ വാദം നടന്നപ്പോൾ കോൺഗ്രസ് നേതാവും അഖിലേന്ത്യ സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യെപ്പട്ടതെന്ന് ഷാ ചൂണ്ടിക്കാട്ടി.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പും രാമക്ഷേത്ര നിർമാണവും തമ്മിൽ എന്താണ് ബന്ധമെന്ന് കോൺഗ്രസ് രാജ്യത്തോട് പറയണം.
േക്ഷത്രനിർമാണം വേഗത്തിൽ വേണോ വേണ്ടയോ എന്ന് വ്യക്തമാക്കണം.ഒരു വശത്ത്, കോൺഗ്രസ് അധ്യക്ഷനാകാൻ പോകുന്ന രാഹുൽ ഗാന്ധി ഗുജറാത്തിൽ ക്ഷേത്രങ്ങളിൽ തൊഴുത് നടക്കുന്നു, മറുവശത്ത് അദ്ദേഹത്തിെൻറ പാർട്ടിയുടെ നേതാവ് ക്ഷേത്രനിർമാണം നീട്ടിെവക്കാൻ ആവശ്യപ്പെടുന്നു -അമിത് ഷാ പരിഹസിച്ചു.
സുപ്രീംകോടതിയിൽ കേസിെൻറ അന്തിമവാദം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
അത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയും അയോധ്യയിൽ ക്ഷേത്രനിർമാണം നടക്കുകയും ചെയ്യും -ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.