യമുന നദി മലിനീകരണം:  പൊതു താൽപര്യ ഹരജി  ഹരിത ട്രൈബ്യൂണലിന്​ കൈമാറി 

ന്യൂഡൽഹി: യമുന നദിയെ പരിസ്ഥിതി മാലിന്യങ്ങളിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് 23 വർഷം മുമ്പ് ലഭിച്ച പൊതുതാൽപര്യ ഹരജി സുപ്രീംേകാടതി ദേശീയ ഹരിത ട്രൈബ്യൂണലിന് നൽകി. ചിഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചി​െൻറതാണ് തീരുമാനം. ഒരേവിഷയത്തിൽ രണ്ട് കേന്ദ്രങ്ങളിൽ സമാന്തരമായി കേസ് പരിഗണിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഹരജി ഹരിത ട്രൈബ്യൂണലിന് നൽകിയതെന്നും കോടതി പറഞ്ഞു. സമാനമായ കേസിൽ ഒരു വർഷം മുമ്പ് ഡല്‍ഹിയിലെ 1,200 വ്യവസായ യൂനിറ്റുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഡല്‍ഹി മലിനീകരണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. വ്യവസായ യൂനിറ്റുകള്‍ വിഷലിപ്തമായ മാലിന്യങ്ങള്‍ പുറന്തള്ളുന്നുണ്ടെന്നും ഇത് മഴവെള്ളത്തിലൂടെ യമുനയിലെത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നിർദേശം.

2016 ൽ യമുന നദിയിൽ പരിസ്ഥിതിനാശം വരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍  ശ്രീശ്രീ രവിശങ്കറി​െൻറ ആര്‍ട് ഓഫ് ലിവിങ്ങിന് അഞ്ചുകോടി പ്രാഥമിക പിഴ ചുമത്തിയിരുന്നു. യമുനാനദിക്കരയിലെ ‘ലോക സാംസ്കാരിക മഹോത്സവ’ പരിപാടിയെത്തുടർന്ന് നദി മലിനമായെന്ന പരാതിയെ തുടർന്നായിരുന്നു പിഴ ശിക്ഷ. 
 

Tags:    
News Summary - clean Yamuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.