ന്യൂഡൽഹി: ഹോട്ടലിൽ റൊട്ടി തയാറാക്കുന്നതിനിടെ മാവിൽ തുപ്പിയശേഷം പാചകം ചെയ്ത രണ്ടുപേർ അറസ്റ്റിൽ. ഒരാൾ റൊട്ടി പരത്തുന്നതും മറ്റൊരാൾ റൊട്ടിയിൽ തുപ്പിയ ശേഷം അടുപ്പിലേക്ക് വെക്കുന്നതുമായ വിഡിയോ പുറത്തുവന്നതോടെയാണ് അറസ്റ്റ്.
ഹോട്ടലിലെ തൊഴിലാളികളായ ഇബ്രാഹിം, സബി അൻവർ എന്നിവരാണ് അറസ്റ്റിലായത്. വിഡിയോ സമൂഹമധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ െപാലീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് ഡൽഹി ഖ്യാല പ്രദേശത്തെ ചാന്ദ് ഹോട്ടലിലേതാണ് ദൃശ്യങ്ങളെന്ന് െപാലീസിന് വ്യക്തമായി. പിന്നീട് വിഡിയോയിൽ കാണുന്ന ഇബ്രാഹിമിനെയും സബി അൻവറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഹാർ കിഷൻഗഞ്ച് സ്വദേശികളാണ് ഇരുവരും. സംഭവത്തിൽ ഹോട്ടൽ ഉടമക്കെതിരെയും െപാലീസ് കേസെടുത്തു. അനുമതിയില്ലാതെ ഭക്ഷണശാല നടത്തിയതിനാണ് കേസ്.
നേരത്തേ ഉത്തർപ്രദേശിൽനിന്ന് സമാന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മീററ്റിൽ വിവാഹ ചടങ്ങിനിടെ പാചകക്കാരൻ റൊട്ടിയിൽ തുപ്പിയ ശേഷം പാചകം ചെയ്യുന്നതായിരുന്നു വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.