കമൽനാഥ് ഗവർണറെ കണ്ടു; വിശ്വാസവോട്ടിന് തയാർ

ഭോപ്പാൽ: വിമത എം.എൽ.എമാരുടെ രാജിയെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന ് തയാറാണെന്ന് മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടണ്ടനെ അറിയിച്ചു. കോൺഗ്രസ് എം.എൽ.എമാരെ വിലക്കെടുത്ത ബി.ജെ.പി കുത ിരക്കച്ചവടം നടത്തുകയാണെന്നും തടവിലാക്കിയിരിക്കുന്ന ഇവരെ മോചിപ്പിക്കണമെന്നും വെള്ളിയാഴ്ച കമൽനാഥ് ഗവർണറെ കണ ്ട് അഭ്യർഥിച്ചു.

ഗവർണർക്ക് നൽകി‍യ മൂന്ന് പേജുള്ള കത്തിൽ മാർച്ച് മൂന്ന് മുതൽ മാർച്ച് 10 വരെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇക്കാലയളവിൽ തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി പണം കൊടുത്ത് വിലക്ക് വാങ്ങിയെന്ന് കമൽനാഥ് ആരോപിക്കുന്നു.

മാർച്ച് എട്ടിന് കോൺഗ്രസിന്‍റെ 19 എം.എൽ.എമാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലേക്ക് കടത്തി. ഇവർക്ക് ആശയവിനിമയം നിഷേധിച്ച് റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു.

കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പിന്തുണക്കുന്ന 22 എം.എൽ.എമാർ രാജി പ്രഖ്യാപിച്ചത്. ഇത് സർക്കാറിനെ പ്രതിസന്ധിയിലാക്കി.

230 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് 120 എം.എൽ.എമാരാണ് ഉള്ളത്. ബി.ജെ.പിക്ക് 107 അംഗങ്ങളുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സർക്കാർ താഴെവീഴുന്ന സാഹചര്യമാണ്.

വി​ശ്വാ​സ​വോ​​ട്ടെ​ടു​പ്പി​ന്​ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ, 22 എം.​എ​ൽ.​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​യി​ട്ടു​മ​തി ഇ​തെ​ന്നും കോ​ൺ​ഗ്ര​സ്​ പ​റ​ഞ്ഞിരുന്നു. എം.​എ​ൽ.​എ​മാ​രു​ടെ രാ​ജി സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ഭ​യു​ടെ അം​ഗ​ബ​ലം 206 ആ​കും. കോ​ൺ​ഗ്ര​സി​ന്​ 92, ബി.​ജെ.​പി​ക്ക്​ 107. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​​ 104 പേ​രു​ടെ പി​ന്തു​ണ​ വേണം.

മാർച്ച് 16ന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനം കോവിഡ് ഭീതിക്കിടെ മാറ്റിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സമ്മേളനം നീട്ടിവെക്കുകയാണെങ്കിൽ വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ സർക്കാറിന് സമയം ലഭിച്ചേക്കും.

Tags:    
News Summary - CM Kamal Nath meets Guv, asks for floor test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.