ബി.ജെ.പിക്ക് നിതീഷിന്റെ പ്രഹരം: 'മതംമാറ്റ നിരോധന നിയമം വേണ്ട, വിവിധ മതക്കാർ ഇവിടെ യോജിപ്പിലാണ് ജീവിക്കുന്നത്'

പട്‌ന: മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ മുറവിളി കൂട്ടുന്ന ബി.ജെ.പിക്ക് സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പ്രഹരം. ബിഹാറിൽ മതംമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ലെന്നും വിവിധ മതക്കാർ ബിഹാറിൽ യോജിപ്പിലാണ് ജീവിക്കുന്നതെന്നും നിതീഷ് പറഞ്ഞു.

സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിതീഷ്. വിവാദ വിഷയങ്ങളിൽ തന്റെ സർക്കാർ എപ്പോഴും ജാഗ്രത പുലർത്തുന്നുണ്ടന്നും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ സംസ്ഥാനത്ത് പരസ്പരം യോജിപ്പിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'സെൻസിറ്റീവ് വിഷയങ്ങളിൽ സംസ്ഥാന സർക്കാർ എപ്പോഴും ജാഗ്രത പുലർത്തുന്നു. ഏത് മതവിഭാഗത്തിൽപ്പെട്ടവരായാലും ഒരു പ്രശ്നവുമില്ലാതെ പരസ്പരം യോജിച്ചാണ് ജീവിക്കുന്നത്. സംസ്ഥാനത്ത് മതപരിവർത്തനവുമായി ബന്ധപ്പെട്ട ഒരു തർക്കവുമില്ല. അതിനാൽ, ബിഹാറിൽ അത്തരമൊരു നിയമനിർമാണം ആവശ്യമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ബിഹാറിൽ വലിയ വർഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. ചെറിയ വർഗീയ സംഭവങ്ങളിൽ പോലും സംസ്ഥാന സർക്കാർ പ്രത്യേക ജാഗ്രത പുലർത്തുന്നു" -നിതീഷ് വ്യക്തമാക്കി.

Tags:    
News Summary - CM Nitish Kumar: Harmonious Bihar doesn’t need anti-conversion law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.