ആദിത്യനാഥി​െൻറ വസതിയിൽ ഇഫ്​താർ വിരുന്നില്ല

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദ്യനാഥി​​​െൻറ ഒൗദ്യോഗിക വസതിയിൽ റമദാനിൽ  ഇഫ്​താർ വിരുന്ന്​ നടത്തില്ലെന്ന്​ റിപ്പോർട്ട്​. കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ഉൾപ്പെടെ ഇഫ്​താർ വിരുന്നുകൾ സംഘടിപ്പിക്കുക പതിവാണ്​. എന്നാൽ 5 കൈലാസ്​ മാർഗിലെ യോഗിയുടെ ഒൗദ്യോഗിക വസതിയിൽ നോമ്പുതുറ നടത്തില്ല.  ഉപമുഖ്യമന്ത്രി രാം പ്രസാദ്​ ഗുപ്​തയും ഇഫ്​താർ സംഘടിപ്പിക്കില്ലെന്നാണ്​ റിപ്പോർട്ട്​. 

ബി.ജെ.പിയിലെ പ്രമുഖ നേതാക്കളായ രാജ്​നാഥ്​ സിങ്​, കല്ല്യാൺ സിങ്​ തുടങ്ങിയവരെല്ലാം സൗഹൃദ ഇഫ്​താർ സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട്​. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒൗദ്യോഗിക വസതിയിൽ ഇഫ്​താർ സംഘടിപ്പിക്കാറില്ല.

ഏപ്രിലിൽ നടന്ന ചൈ​ത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യോഗിയുടെ വസതിയിൽ വിരുന്ന്​ ഒരുക്കിയിരുന്നു. 
അതേസമയം, ആർ.എസ്​.എസി​​​െൻറ മുസ്​ലിം വിഭാഗമായ രാഷ്​ട്രീയ മുസ്​ലിം മഞ്ച്​ രാജ്യവ്യാപകമായി ഇഫ്​താർ വിരുന്നുകൾ സംഘടിപ്പിക്കുന്നുണ്ട്​. ക്ഷീരോൽപന്നങ്ങൾ കൊണ്ടുളള വ്യത്യസ്​ത വിഭവങ്ങളാണ്​ ആർ.എസ്​.എസ്​ ഇഫ്​താർ വിരുന്നി​​​െൻറ പ്രത്യേകത. 

Tags:    
News Summary - UP CM Yogi Adityanath to Not Host Iftar Party at His Residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.