കോളജ് ഹോസ്റ്റൽ ശുചിമുറിയിൽ ഒളി കാമറ; പ്രതിഷേധവുമായി എൻജിനീയറിങ് വിദ്യാർഥിനികൾ

ഹൈദരാബാദ്: ഹൈദരാബാദിൽ വിദ്യാർഥിനികളുടെ ശുചിമുറിയിൽ ഒളി കാമറ. മെഡ്ചലിലുള്ള സി.എം.ആർ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. പിന്നാലെ സംഭവത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാർഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരനാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിദ്യാർഥിനികൾ പൊലീസിനോട് പറഞ്ഞു.

ബാത്‌റൂമിൽ നിന്ന് ഒരു വിദ്യാർഥിനിക്ക് ഫോൺ ലഭിച്ചതാണ് സംഭവം പുറത്തറിയാൻ കാരണം. മൂന്ന് മാസമായി കുളിമുറിയിൽ നിന്ന് ചിത്രീകരിച്ച 300ഓളം സ്വകാര്യ വിഡിയോകൾ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവം അടിച്ചമർത്താൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നും. വിദ്യാർഥിനികളുടെ മൊബൈൽ സിഗ്നൽ തടസ്സപ്പെടുത്തിയെന്നും വിദ്യാര്‍ഥികളുടെ അനൗദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു. ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് കോളേജിൽ പ്രതിഷേധം വ്യാപകമായത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡ്ചാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ സംശയം തോന്നിയ ചിലർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ എസ്.ആർ ഗുഡ്‌വല്ലെരു എഞ്ചിനീയറിംഗ് കോളേജിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    
News Summary - cmr-engineering-college-medchal-girl-students-protest-over-hidden-camera-in-hostel-bathroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.