അഗ്​സ്​റ്റവെസ്​റ്റ്​ലാൻഡ്​ ഇടപാടിലുൾപ്പെട്ട ഗൗതം ഖൈത്താൻ അറസ്​റ്റിൽ

ന്യൂഡൽഹി: അഗസ്​റ്റ വെസ്​റ്റ്​ലാൻഡ്​ അഴിമതി കേസിൽ ഉൾപ്പെട്ട അഭിഭാഷകൻ ഗൗതം ഖൈത്താൻ അറസ്​റ്റിൽ. എൻഫോഴ്​സ്​മ​ ​െൻറ്​ ഡയറക്​ടറേറ്റാണ്​ ഖൈത്താനെ അറസ്​റ്റ്​ ചെയ്​തത്​. കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ അറസ്​റ്റ്​.

കഴി ഞ്ഞയാഴ്​ച ആദായനികുതി ഉദ്യോഗസ്ഥർ ഖൈത്താ​​​െൻറ വീട്ടിലും ഒാഫീസിലും പരിശോധന നടത്തിയിരുന്നു. അഗസ്​റ്റ്​വെസ്​റ്റ്​ ലാൻഡ്​ ഇടപാടുമായി ബന്ധപ്പെട്ടുള്ള കോഴപ്പണം ഖൈത്താനാണ്​ കൈമാറിയതെന്ന വിവരത്തി​​​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​ ഇടപാടുമായി ബന്ധപ്പെട്ട്​ ഖൈത്താനെ പ്രതിയാക്കി സി.ബി.​െഎയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും കുറ്റപ്പത്രം സമർപ്പിച്ചിട്ടുണ്ട്​. അഭിഭാഷകനായ ഖൈത്താൻ 2014 സെപ്​തംബറിൽ കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായിരുന്നു. പിന്നീട്​ 2015 ജനുവരിയിലാണ്​ ഇയാൾക്ക്​ ജാമ്യം ലഭിച്ചത്​. തുടർന്ന്​ 2016 ഡിസംബർ ഒമ്പതിനും ഖൈത്താനെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. അഗസ്​റ്റ ​വെസ്​റ്റ്​ലാൻഡ്​ ഇടപാടിലെ കോഴപ്പണം ക്രിസ്​ത്യൻ മിഷേൽ ഖൈത്താന്​ കൈമാറിയിട്ടുണ്ടെന്നാണ്​ വിവരം.

Tags:    
News Summary - Co-accused in AgustaWestland deal, lawyer Gautam Khaitan arrested by ED-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.