കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രിക്ക്​ മൂന്നുവർഷം തടവുശിക്ഷ

ന്യൂഡൽഹി: 1999ലെ കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്ര​മന്ത്രി ദിലീപ്​ റായ്​ക്ക്​ മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ഇദ്ദേഹത്തെ കൂടാതെ കേസിൽ ഉൾപ്പെട്ട രണ്ടുപേർക്കും ഡൽഹി പ്രത്യേക കോടതി മൂന്നുവർഷത്തെ തടവുശിക്ഷ വിധിച്ചു.

ജാർഖണ്ഡിൽ കലക്കരി ബ്ലോക്ക്​ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിലാണ്​ ശിക്ഷ വിധിച്ചത്​.

വാജ്​പേയി മന്ത്രിസഭയിൽ കൽക്കരി വകുപ്പ്​ സഹമന്ത്രിയായിരുന്നു ദിലീപ്​ റായ്​. കൽക്കരി കുംഭകോണ കേസിൽ ദിലീപ്​ റായ്​ കുറ്റക്കാരനാണെന്ന്​ നേരത്തേ കോടതി ക​​ണ്ടെത്തിയിരുന്നു. ക്രിമിനൽ ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ്​ ദിലീപ്​ റായ്​ക്കെതിരെ ചുമത്തിയത്​. 

Tags:    
News Summary - coal scam case Former Union minister Dilip Ray sentenced to Three year imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.