ന്യൂഡൽഹി: പതിറ്റാണ്ട് പിന്നിട്ട നിയമയുദ്ധത്തിനിടയിലെ നാടകീയ ചുവടുമാറ്റത്തിൽ കൊക്കകോള കമ്പനി പ്ലാച്ചിമട വിട്ടു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ ഇനി പ്ലാൻറ് പ്രവർത്തിക്കിെല്ലന്ന് കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. േകസിൽ പരാജയപ്പെട്ടാൽ ഭാവിപ്രവർത്തനങ്ങളെ ബാധിക്കുമെന്നും കനത്ത തിരിച്ചടിയാകുമെന്നും തോന്നിയ ഘട്ടത്തിലാണ് കൊക്കകോള കമ്പനി പഞ്ചായത്തിനോടുള്ള നിയമയുദ്ധത്തിനിടെ സ്വയം അടച്ചുപൂട്ടാൻ തീരുമാനിച്ചത്.ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാനും സഞ്ജയ് കിഷൻ കൗളുമടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് മുമ്പാകെയാണ് നാട്ടുകാരുടെയും നിരവധി സാമൂഹിക സംഘടനകളുടെയും വർഷങ്ങൾ നീണ്ട സമരത്തിെൻറ വിജയമായി മാറിയ തീരുമാനം കമ്പനി അറിയിച്ചത്. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് കോർപറേഷനുവേണ്ടി ഹാജരായ അഡ്വ. കെ. വിശ്വനാഥനാണ് കമ്പനി പ്ലാച്ചിമടയിൽ ഉൽപാദനം നിർത്തിവെക്കുകയാണെന്ന് ബോധിപ്പിച്ചത്. പെരുമാട്ടി ഗ്രാമപഞ്ചായത്ത് അഭിഭാഷകൻ വി. രഘുനാഥ്, പ്ലാച്ചിമട സമരസമിതി അഭിഭാഷക ഷൊമോന ഖന്ന എന്നിവർ തങ്ങളുടെ വാദം അവതരിപ്പിക്കും മുമ്പായിരുന്നു ഇത്. അഭിഭാഷകെൻറ പ്രസ്താവന രേഖപ്പെടുത്തിയ കോടതി, 2009 മുതൽ തങ്ങൾക്ക് മുമ്പാകെയുള്ള സിവിൽ കേസുകൾ തീർപ്പാക്കുകയാണെന്ന് വ്യക്തമാക്കി.
പരിസ്ഥിതി പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് ഇത്തരമൊരു കമ്പനിക്ക് പ്രവർത്തനാനുമതി നിഷേധിക്കാൻ അധികാരമുണ്ടോ? ഭൂമിയുടെ ഉടമസ്ഥാവകാശത്തിെൻറ പേരിൽ പ്രദേശത്തെ ജലക്ഷാമം പരിഗണിക്കാതെ ഭൂഗർഭജലം യഥേഷ്ടം ഉപയോഗിക്കാൻ കമ്പനിക്ക് അധികാരമുണ്ടോ? തുടങ്ങി നിരവധി വിഷയങ്ങൾ കോടതി തീർപ്പാക്കാനിരിക്കേയാണ് കൊക്കക്കോളയുടെ നാടകീയ പിന്മാറ്റം. ഇൗ സാഹചര്യത്തിൽ, കേസിലെ നിയമവിഷയം തുറന്നുകിടക്കുമെന്നും മറ്റേതെങ്കിലും കേസുകളിൽ ഇത് കോടതിയിലുന്നയിക്കാമെന്നും ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
2004ലാണ് പ്ലാച്ചിമട മൂലത്തറ ഗ്രാമത്തിലെ കൊക്കകോള പ്ലാൻറ് ജനകീയ സമരങ്ങളെ തുടർന്ന് ഉൽപാദനം നിർത്തിവെച്ചത്. നേരത്തേതന്നെ കടുത്ത ജലക്ഷാമമുള്ള മേഖലയില ഭൂഗർഭ ജലത്തിൽ വലിയ കുറവ് വരുന്നുണ്ടെന്ന റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ കമ്പനിക്ക് ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് പെരുമാട്ടി പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. ഇതിനുപിറകെ 2005ൽ മലിനീകരണ നിയന്ത്രണ ബോർഡും പ്ലാൻറ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. എന്നാൽ, ഇതിനെതിരെ കേരള ൈഹകോടതിയിൽനിന്ന് അനുകൂല വിധി കൊക്കകോള നേടി. ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ നിർദേശിക്കുകയും ആവശ്യാനുസരണം ഭൂഗർഭ ജലം എടുക്കാൻ അനുമതി നൽകുകയും ചെയ്തു. ഫാക്ടറി സ്ഥിതിചെയ്യുന്ന ഭൂമി കൊക്കക്കോളയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും അതിൽനിന്ന് അവർക്ക് ഭൂഗർഭജലം യഥേഷ്ടം എടുക്കാമെന്നും ൈഹകോടതി വ്യക്തമാക്കി. ഇതിനെതിരെ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി തീർപ്പാക്കിയത്. ഹൈകോടതി കനിഞ്ഞിട്ടും നിയമതടസ്സങ്ങൾ തുടർന്നതിനാൽ ഉൽപാദനം തുടരാൻ കൊക്കക്കോള കമ്പനിക്ക് സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.