കോയമ്പത്തൂർ: കോവിഡ് വ്യാപനം അധികരിച്ച നിലയിൽ കൊറോണ ദേവീക്ഷേത്രം നിർമിച്ച് പൂജാകർമങ്ങൾ തുടങ്ങി. കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് കൊറോണ ദേവിക്ഷേത്രം ഒരുക്കി പ്രാർഥന തുടങ്ങിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
കോയമ്പത്തൂർ ഇരുഗൂർ കാമാക്ഷിപുരി ആദീനം ശക്തിപീഠത്തിലാണ് കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉടൻ തന്നെ മഹായാഗം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
48 ദിവസം യാഗപൂജകൾ നടക്കുമെങ്കിലും പൊതുജനങ്ങൾക്ക് സന്ദർശനാനുമതിയില്ല. ക്ഷേത്രപരിസരത്ത് കഷായം, മുഖകവചങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇതിന് പുറമെ അന്നദാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.