ന്യൂഡൽഹി: ജസ്റ്റിസ് കെ.എം. ജോസഫ്, ഇന്ദു മൽഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന ശിപാർശ കൊളീജിയം േകന്ദ്ര സർക്കാറിനു നൽകിയിട്ട് നാലു മാസം കഴിഞ്ഞു. ഇന്ദു മൽഹോത്രയെ അംഗീകരിക്കുകയും കെ.എം. ജോസഫിെൻറ പേര് വെട്ടുകയുമാണ് സർക്കാർ ചെയ്തത്. കൊളീജിയത്തിെൻറ ഏകകണ്ഠമായ തീരുമാനം സർക്കാർ അംഗീകരിക്കാത്ത അപൂർവ സാഹചര്യത്തിലാണ്, അദ്ദേഹത്തിെൻറ പേര് വീണ്ടും ശിപാർശചെയ്യാൻ കൊളീജിയം ഒരുങ്ങുന്നത്.
കെ.എം. ജോസഫിനെതിരെ സർക്കാറിെൻറ തടസ്സവാദങ്ങൾ പലതാണ്: വിവിധ ഹൈകോടതികളിലെ 11 ചീഫ് ജസ്റ്റിസുമാർ അദ്ദേഹത്തേക്കാൾ സീനിയറാണ്. ഹൈകോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ 42ാമതാണ് കെ.എം. ജോസഫിെൻറ സ്ഥാനം. സുപ്രീംകോടതിയിൽ പട്ടികവിഭാഗക്കാരായ ജഡ്ജിമാരില്ല. ചെറിയ സംസ്ഥാനമായ കേരളത്തിലെ ഹൈകോടതിയിൽ അംഗീകൃത തസ്തിക 42 ആണ്; അവിടം വഴി സുപ്രീംകോടതിയിൽ ജസ്റ്റിസ് കുര്യൻ ജോസഫും മൂന്നു ഹൈകോടതി ചീഫ് ജസ്റ്റിസുമാരും ഇപ്പോൾ തന്നെ മലയാളികളായി ഉണ്ട്. അമിത പ്രാതിനിധ്യമാണ് അത്.
എന്നാൽ, ഇവ തെറ്റായ വാദമുഖങ്ങളാണെന്ന് ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ ജനുവരിയിൽ ശിപാർശ നൽകിയ സാഹചര്യങ്ങളിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നിരിക്കേ, അദ്ദേഹത്തിനു വേണ്ടി വീണ്ടും ശിപാർശ നൽകണമെന്നും ജസ്റ്റിസ് ചെലമേശ്വർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിെൻറ തടസ്സവാദങ്ങൾ സാധുവല്ല.
ജസ്റ്റിസ് ചെലമേശ്വർ ജൂൺ 22ന് വിരമിക്കുന്നതിനുമുമ്പ് സുപ്രീംകോടതിക്ക് ഒരാഴ്ചത്തെ പ്രവൃത്തി ദിനങ്ങൾ മാത്രമാണ് ബാക്കി. അതുകഴിഞ്ഞാൽ വേനലവധിയാണ്. ഇൗ സാഹചര്യത്തിലാണ് കൊളീജിയത്തിെൻറ നടപടികൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം കത്തെഴുതിയത്.
സർക്കാർ അംഗീകൃത സുപ്രീംകോടതി ജഡ്ജിമാരുടെ തസ്തിക 31 ആണെങ്കിലും 24 പേരാണ് ഇപ്പോൾ ഉള്ളത്. നാലു പേർ കൂടി ഇൗ വർഷം വിരമിക്കുകയും ചെയ്യും. ഇതിനിടയിൽതന്നെയാണ് നിയമനങ്ങൾ വൈകുന്നത്. ഉത്തരഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയതോടെയാണ് കെ.എം. ജോസഫ് മോദിസർക്കാറിനു കണ്ണിലെ കരടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.