ന്യൂഡൽഹി: ഡൽഹിയിൽ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ സമൻസ് തള്ളി പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഇരുവരെയും ഡൽഹിക്ക് വിളിപ്പിച്ചത്. എന്നാൽ, സമൻസിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽ ഹാജരാകേണ്ടെന്നാണ് പശ്ചിമബംഗാൾ സർക്കാറിെൻറ തീരുമാനം. ഇത് കേന്ദ്ര സർക്കാറും ബംഗാൾ സർക്കാറും തമ്മിലുള്ള തുറന്ന പോരിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന തകർച്ചക്കും രാഷ്ട്രീയ അക്രമത്തിനും തെളിവായാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവം ബി.ജെ.പിയും കേന്ദ്രസക്കാറും ഉയർത്തിക്കാട്ടുന്നത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഡയമണ്ട് ഹാർബറിലാണ് അക്രമം നടന്നത്. കല്ലും ഇഷ്ടികയും കുറുവടികളുമായി എത്തിയവർ കാറിെൻറ ചില്ലു തകർത്തു. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പിയുടെ നാടകമാണ് ഇതെന്നാണ് തൃണമൂൽ ആരോപണം.
എന്നാൽ, വിഷയം കത്തിക്കാൻ തന്നെയാണ് ബി.ജെ.പി തീരുമാനം. അന്വേഷണ പുരോഗതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ ഗവർണർ ജഗദീപ് ധൻകറുമായി സംസാരിച്ചു. അമിത് ഷാ നേരിട്ട് ബംഗാളിലേക്ക് പോകുമെന്നും അറിയിച്ചു. എന്നാൽ, അക്രമത്തെ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നാണ് മമത ബാനർജിയുടെ നിലപാട്. ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തിൽ ഇക്കാര്യം പശ്ചിമബംഗാൾ സർക്കാർ വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തെളിവായി ചൂണ്ടികാട്ടി. സംസ്ഥാന ഉദ്യോഗസ്ഥരോട് ഹാജരാവാൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാർ നൽകിയ സമൻസ് പിൻവലിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
ജെ.പി നദ്ദക്ക് സെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ നൽകിയിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറും എസ്കോർട്ട് വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരേയും നദ്ദക്ക് അനുവദിച്ചിരുന്നു. സുരക്ഷ ചുമതലയുടെ മേൽനോട്ടം വഹിച്ചത് ഡി.ഐ.ജിയായിരുന്നു. നാല് എസ്.പിമാരും എട്ട് ഡെപ്യൂട്ടി എസ്.പിമാരും 14 ഇൻസ്പെക്ടർമാരും 70 എസ്.ഐമാരും 40 ആർ.എ.എഫ് അംഗങ്ങളും, 259 കോൺസ്റ്റബിൾമാരും, 350 മറ്റ് സേനാഅംഗങ്ങളുമാണ് സുരക്ഷാ ചുമതലയുമായി രംഗത്തുണ്ടായിരുന്നതെന്നും ബംഗാൾ സർക്കാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.