ന്യൂഡൽഹി: ചട്ടങ്ങൾ ലംഘിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി തെൻറ കമ്പനിക്കുവേണ്ടി സർക്കാർ ഫണ്ടുകൾ സ്വീകരിക്കുകയും വിവിധ വകുപ്പുകളുടെ സഹായത്താൽ പരിപാടികൾ നടത്തുകയും ചെയ്െതന്ന് ആക്ഷേപം. അമിത് ഷായുടെ മകൻ ജയ് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ ശരയൂ ഡോവൽ എന്നിവരുടെ കമ്പനികൾ, റാഫേൽ കരാർ എന്നിവയിൽ ഉയർന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് മറ്റൊരു മന്ത്രിയും ബി.ജെ.പി നേതാവുമായി ബന്ധപ്പെട്ട ആരോപണം പുറത്തുവന്നത്.
ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കരാർ അടിസ്ഥാനത്തിൽ നിയമിതനായ വൈഭവ് ഡാേങ്കക്ക് 50 ശതമാനം ഉടമസ്ഥതയുള്ള ‘ഇന്ത്യൻ ഫെഡറേഷൻ ഒാഫ് ഗ്രീൻ എനർജി’ (െഎ.എഫ്.ജി.ഇ) എന്ന കമ്പനിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായാണ് ആക്ഷേപം. 2014 ആഗസ്റ്റ് എട്ടിനാണ് വൈഭവിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. അദ്ദേഹം മഹാരാഷ്ട്രയിലെതന്നെ മോട്ടിറാം കിസാൻറാവു പാട്ടീലുമായി ചേർന്ന് െഎ.എഫ്.ജി.ഇ രൂപവത്കരിച്ചത് ആ വർഷം ഒക്ടോബർ ഒമ്പതിനാണ്. വൈഭവ് കമ്പനിയുടെ ഡയറക്ടറായിരുന്നു. മുൻകൂർ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥർ ആരും സംഭാവനകൾ വാങ്ങാനോ ചോദിക്കാനോ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വൈഭവ് ഡാേങ്കയുടെ കമ്പനി സർക്കാർ വകുപ്പുകളിലും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും നിന്ന് ഫണ്ടുകൾ സ്വീകരിച്ചുവെന്നാണ് രജിസ്ട്രാർ ഒാഫ് കമ്പനീസ് രേഖകൾ വെളിെപ്പടുത്തുന്നത്. 2015 സാമ്പത്തിക വർഷം അവസാനിക്കുേമ്പാൾ കമ്പനിയുടെ വശം 74 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. 73 ലക്ഷം രൂപ സഞ്ചിതധനമായി ഉണ്ടെന്ന് സമർപ്പിച്ച രേഖകളിലൊന്നിൽ കമ്പനിതന്നെ വ്യക്തമാക്കുന്നു. 2015-16ൽ സഞ്ചിതധനമായി കാട്ടുന്നത് 1.33 കോടിയാണ്. സർക്കാറിൽനിന്ന് ധനസഹായം ലഭിച്ചതായി ആസ്തി വിവര പട്ടികയിൽ കമ്പനി സമ്മതിക്കുന്നു. അതേസമയം, ഗഡ്ഗരിയുടെ കീഴിലുള്ള ഗതാഗത, ഷിപ്പിങ് വകുപ്പിൽനിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് വൈഭവ് വാദിച്ചത്.
എന്നാൽ, വിവിധ വിഷയങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങളും മറ്റു വകുപ്പുകളുമായി ചേർന്ന് െഎ.എഫ്.ജി.ഇ ഗഡ്ഗരിയുടെ കീഴിലുള്ള വകുപ്പുകളുടെ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിച്ച കാര്യം കമ്പനിയുടെ വെബ്സൈറ്റിൽതന്നെ വിശദീകരിക്കുന്നുമുണ്ട്. 2016ൽ ഇന്ദോറിൽ നടന്ന ആഗോള മുള ഉച്ചകോടിയെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് സഹായിച്ചതെങ്കിൽ 2017 മേയിൽ മുംബൈയിൽ കപ്പൽ മേഖലയുമായി ബന്ധപ്പെട്ട യോഗം ഷിപ്പിങ് മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിച്ചത് െഎ.എഫ്.ജി.ഇയാണ്. ആക്ഷേപങ്ങൾ മൂർച്ഛിച്ചതോടെ 2017 സെപ്റ്റംബർ 13ന് വൈഭവ് കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവെെച്ചന്ന് െഎ.എഫ്.ജി.ഇ അറിയിച്ചു. എന്നാൽ, കമ്പനിയുടെ 50 ശതമാനം ഒാഹരിയുടെയും ഉടമ ഇപ്പോഴും ൈവഭവാണ്.
തെൻറ പ്രൈവറ്റ് സെക്രട്ടറിയുടെ പകുതി ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലുംനിന്ന് ധനസഹായം ലഭിക്കുന്നത് നിതിൻ ഗഡ്കരിക്ക് എങ്ങനെ അനുവദിക്കാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.