ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രവർത്തന മികവിന് അനുസരിച്ച് നിർബന്ധിത വിരമിക്കൽ നൽകുന്നതുമായി ബന്ധപ്പെട്ട ഓഫിസ് മെമ്മോറാണ്ടം കേന്ദ്രം പുറത്തിറക്കി. 50-55 പ്രായ പരിധിയിലുള്ളവർ അല്ലെങ്കിൽ 30 വർഷം സർവിസ് പൂർത്തിയാക്കിയവർക്കുമാണ് ഇത് ബാധകമാകുകയെന്നും കേന്ദ്ര േപഴ്സനൽ മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നു. 50-55 പ്രായപരിധിയിലുള്ളവർ അല്ലെങ്കിൽ 30 വർഷത്തിന് മുകളിൽ സർവിസ് ഉള്ളവരെ പ്രവർത്തനം വിലയിരുത്തി നേരെത്തേ പിരിച്ചുവിട്ടു തുടങ്ങിയിരുന്നു.
എന്നാൽ, ഓഫിസ് മെമ്മോറാണ്ടം പുറത്തിറക്കിയതോടെ നിർബന്ധിത വിരമിക്കൽ നൽകുന്നതിന് ഔദ്യോഗിക സ്വഭാവം കൈവന്നിരിക്കുകയാണ്. പൊതുതാൽപര്യം മുൻനിർത്തി സർക്കാർ ജോലിയിലെ കാര്യക്ഷമത വർധിപ്പിക്കാനും പെട്ടെന്ന് ജോലികൾ പൂർത്തിയാക്കാനും 1972ലെ പെൻഷൻ നിയമപ്രകാരമുള്ള റൂൾ 48(1)ബി, എഫ്.ആർ 56(ജെ), 56(എൽ) എന്നീ ചട്ടങ്ങൾക്ക് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ പറയുന്നത്.
നിർബന്ധിത വിരമിക്കൽ നൽകുന്നതിെൻറ ഭാഗമായി 50നും 55നും ഇടയിൽ പ്രായമുള്ളവരുടെയും 30 വർഷ സർവിസ് പൂർത്തിയായവരുടെയും പ്രത്യേക രജിസ്റ്റർ തയാറാക്കും. അതത് വകുപ്പു മേധാവികൾ മൂന്നു മാസം കൂടുമ്പോൾ പ്രകടനം വിലയിരുത്തും. മോശം പ്രകടനം കാഴ്ചെവക്കുന്നവരെ പെൻഷൻ പ്രായം തികയും മുമ്പ് നിർബന്ധിത വിരമിക്കലിന് വിധേയമാക്കും. ഇത് ശിക്ഷയല്ലെന്നും പൊതുതാൽപര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് കേന്ദ്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.