??????? ?????

ചാരപ്രവര്‍ത്തനം നിഷേധിച്ച് പാകിസ്താൻ

ന്യൂഡൽഹി: പാകിസ്താന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥൻ മഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കിയ തീരുമാനത്തിനെതിരെ പാകിസ്താൻ. ഇന്ത്യൻ നടപടിയുടെ തുടർച്ചയായി പാകിസ്താനെതിരെ ആസൂത്രിതവും നിഷേധാത്മകവുമായുള്ള മാധ്യമപ്രചാരണവും നടന്നതായി പാക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു  ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിക്കുന്നു. ഇതിനകം വിഷലിപ്തമായ അന്തരീക്ഷത്തിൽ നയതന്ത്ര പെരുമാറ്റച്ചട്ടം ഇല്ലാതാക്കിയത് വിയന്ന കൺവെൻഷന്റെ ലംഘനം കൂടിയാണ്. പാകിസ്ഥാൻ ഹൈകമ്മീഷൻ ജീവനക്കാരുടെ നയതന്ത്ര ഇടപെടലുകൾ ചുരുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നതായും പാക് വിദേശകാര്യമന്ത്രാലയം കൂട്ടിചേർത്തു.

പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ മഹ്മൂദ് അക്തറിനെ പുറത്താക്കുന്ന തീരുമാനം അറിയിച്ചത്.  പ്രതിരോധ രഹസ്യ രേഖകൾ ചോർത്തിയതിന് മഹ്മൂദിനെ രാവിലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് നയതന്ത്ര പരിരക്ഷ പരിഗണിച്ച് വിട്ടയച്ചു. അതേസമയം ഇയാള്‍ക്ക് രേഖകള്‍ കൈമാറിയെന്ന് സംശയിക്കുന്ന രണ്ടു പേരെ രാജസ്ഥാനില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. സൈന്യത്തെ സംബന്ധിക്കുന്ന സുപ്രധാന രേഖകളാണ് ഇവര്‍ ചോര്‍ത്തിയതെന്നാണ് സൂചന.

ഇൻറലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്നാണ് മഹ്മൂദിനെ അറസ്റ്റ് ചെയ്തത്. പാക് ഇന്‍റലിജന്‍സുമായി ബന്ധപ്പെട്ട ചാരസംഘത്തിലെ അഞ്ചു പേരെ ഇന്ത്യ കഴിഞ്ഞ നവംബറില്‍ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പാക് ഹൈകമ്മിഷനിലെ ചില ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികള്‍


 

Tags:    
News Summary - Condemn ‘manhandling’ of our diplomat: Pak on India’s espionage charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.