ന്യൂഡൽഹി: സെബി അധ്യക്ഷ മാധബി ബുച്ചുമായി ബന്ധപ്പെടുത്തി തങ്ങൾക്കെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണം തെറ്റാണെന്ന് ഔഷധ നിർമാതാക്കളായ വൊക്കാർഡ്. ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കമ്പനി വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വൊക്കാർഡിന്റെ അനുബന്ധ സ്ഥാപനമായ കാരൾ ഇൻഫോ സർവിസിൽ നിന്ന് സെബി അംഗവും ചെയർപേഴ്സനുമായിരിക്കെ മാധബി ബുച് 2.16കോടി കൈപ്പറ്റിയതായി വെള്ളിയാഴ്ച കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ആരോപണമുന്നയിച്ചത്.
മുംബൈ ആസ്ഥാനമയ വൊക്കാർഡിനെതിരെ ഓഹരി വിപണിയിലെ ക്രമക്കേടടക്കമുള്ള ആരോപണങ്ങൾ സെബി അന്വേഷിച്ചുവരുകയാണ്. ഇതിനിടെയാണ് സെബി മേധാവിയെയും കമ്പനിയെയും ബന്ധപ്പെടുത്തി ആരോപണമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.