മോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ കോൺഗ്രസും ഇടതുപക്ഷവും പിന്തുണക്കും

ന്യൂഡൽഹി: കേന്ദ്ര നേതൃത്വത്തിനെതി​െര വൈ.എസ്​.ആർ കോൺഗ്രസ്​ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന്​ ഇടതുപക്ഷത്തി​​​​െൻറ പിന്തുണ. ഇന്നലെയാണ്​ വൈ.എസ്​.ആർ കോൺഗ്രസ്​ അവിശ്വാസ പ്രമയേത്തിന്​ നോട്ടീസ്​ നൽകിയത്​. എൻ.ഡി.എ വിട്ട തെലുഗു ദേശം പാർട്ടിയും അവിശ്വാസ പ്രമേയത്തിന്​ ഇന്ന്​ നോട്ടീസ്​ നൽകിയിരുന്നു.  ഇതിൽ ആദ്യം വരുന്ന നോട്ടീസിന്​ പിന്തുണ നൽകാനാണ്​ കോൺഗ്രസി​​​​െൻറ തീരുമാനം. 

ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച്​ ടി.ഡി.പി മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ചതോടെയാണ്​ വൈ.എസ്​.ആർ കോൺഗ്രസ്​ സഭയിൽ അവിശ്വാസത്തിന്​​ നോട്ടീസ്​ നൽകിയത്​. എൻ.ഡി.എ സഖ്യം വിട്ട ടി.ഡി.പി വൈ.എസ്​.ആർ കോൺഗ്രസി​​​​െൻറ അവിശ്വാസ പ്രമയേത്തെ പിന്തുണക്കുന്നതോടൊപ്പം സ്വന്തം നിലക്കും അവിശ്വാസ പ്രമേയ നോട്ടീസ്​ നൽകുകയായിരുന്നു. 

ടി.ഡി.പിക്ക് ലോക്സഭയിൽ പതിനാറും രാജ്യസഭയിൽ ആറും എം.പിമാരാണുള്ളത്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി.​ഡി.​പി​യു​ടെ എം​.പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​കു​റി​ച്ചും എം​പി​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

Tags:    
News Summary - Congress And Left Front Backs No Confident Motion Against Modi Govt. -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.