ന്യൂഡൽഹി: സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കോൺഗ്രസ് ആർ.എസ്.എസ് മാതൃക സ്വീകരിക്കാനൊരു ങ്ങുന്നു. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴേ തട്ടിലെത്തിക്കാനാണ് നീക്കം. ഇതിനായി സംഘടനാസംവിധാനം ആർ.എസ്.എസ് മാതൃകയിലേക്ക് ഉടച്ചുവാർക്കും.
കഴിഞ്ഞ മൂന്നിന് ചേർന്ന യോഗത്തിൽ അസമിൽ നിന്നുള്ള കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയ് ആണ് ഈ ആശയം മുന്നോട്ടുവെച്ചത്. മറ്റ് അംഗങ്ങൾ ഇതിനെ പിന്താങ്ങുകയായിരുന്നു.
അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാർ ആയിരിക്കും ഉണ്ടാവുക. ഈ പ്രേരക്മാർ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കും. ഈ മാസം തന്നെ പ്രേരക്മാരെ നിയമിക്കാൻ പി.സി.സികൾക്ക് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി നിർദേശം നൽകി. പാർട്ടിയെ കുറിച്ച് നല്ല ധാരണയുള്ള ആളുകളെ മാത്രമായിരിക്കും പ്രേരക്മാരാക്കി നിയമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.