ഗുജറാത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെയും ബി.ജെ.പിയുടെയും വിജയം കപ്പിനും ചുണ്ടിനും ഇടയിലെന്ന് അഭിപ്രായ സർവെ. 182 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി.െജ.പി 91 മുതൽ 99 സീറ്റ് വരെയും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 78 മുതൽ 86 സീറ്റുകൾ നേടും. ഇരുപാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ 43 ശതമാനം വീതം വോട്ട് വിഹിതം ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസിന് വേണ്ടി ലോക്നീതി^സി.എസ്.ഡി.എസ് നടത്തിയ സർവെ ചൂണ്ടിക്കാട്ടുന്നത്. 

ആഗസ്റ്റിൽ ഇതേ കമ്പനി നടത്തിയ അഭിപ്രായ സർവെയിൽ ബി.ജെ.പിക്ക് 30 പോയിന്‍റ് മുൻതൂക്കം ഉള്ളതായി അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി 150 സീറ്റിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നും കോൺഗ്രസ് 30 സീറ്റുകളിലേക്ക് താഴുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതിയ സർവെ ഫലം പ്രകാരം കോൺഗ്രസ് വൻ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തൽ. 

2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 115 സീറ്റിലും കോൺഗ്രസ് 61 സീറ്റിലും വിജയിച്ചിരുന്നു. ഡിസംബർ ഒമ്പത്, 14 തീയതികളിൽ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. 


 

Tags:    
News Summary - Congress, BJP neck and neck in Gujarat election says poll survey -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.