ന്യൂഡൽഹി: കാർഷിക ബില്ലുകൾ അടക്കമുള്ള വിഷയങ്ങളിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനം. എട്ട് എം.പിമാരെ രാജ്യസഭയിൽ സസ്പെൻഡ് ചെയ്ത നടപടി ഇന്നലെ പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്കരണത്തിലേക്കാണ് എത്തിച്ചത്. ഇതിന് പിന്നാലെയാണ് ഇരുസഭകളും ബഹിഷ്കരിക്കാനുള്ള പുതിയ തീരുമാനം.
അതേസമയം, പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാജ്യസഭയിൽ അഞ്ചു ബില്ലുകൾ പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പ്രധാന ബില്ലുകളെല്ലാം ചൊവ്വാഴ്ച തന്നെ പാസാക്കി രാജ്യസഭയിലേക്ക് അയച്ച ലോക്സഭ, ശൂന്യവേളക്ക് കൂടുതൽ സമയം അനുവദിച്ച ശേഷം രണ്ടു മണിക്കൂർ നേരത്തെ പിരിഞ്ഞേക്കുമെന്നാണ് വിവരം.
ഒക്ടോബർ ഒന്നുവരെ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം എം.പിമാർക്കിടയിൽ കോവിഡ് വ്യാപനം വർധിച്ചതിനാൽ നേരത്തേ പിരിയാൻ പാർട്ടികൾക്കിടയിൽ ധാരണയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.