ചെന്നൈ: കാണാതായ തിരുനൽവേലി ഈസ്റ്റ് ജില്ല കോൺഗ്രസ് പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധൻസിങ്ങിന്റെ (60) മരണത്തിൽ ദുരൂഹത തുടരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് മരണത്തിന് മുമ്പ് ജില്ല പൊലീസ് സൂപ്രണ്ടിന് ജയകുമാർ അഞ്ച് പേജുള്ള കത്തയച്ചിരുന്നു.
ഇതിനിടെയാണ് ജയകുമാർ നടത്തിയ പണമിടപാടുകളുടെ വിശദ വിവരങ്ങളടങ്ങിയ രണ്ടാമത്തെ കത്തും പുറത്തുവന്നത്. നാങ്കുനേരി കോൺഗ്രസ് എം.എൽ.എ റൂബി മനോഹരൻ, മുൻ കേന്ദ്രമന്ത്രി കെ.വി. തങ്കബാലു തുടങ്ങി നിരവധി പേരുമായുള്ള പണമിടപാട് വിവരങ്ങൾ ഇതിലുണ്ട്.
തിരുനൽവേലി കരൈസുത്ത് പുത്തൂർ ഗ്രാമത്തിലെ സ്വന്തം തെങ്ങിൻതോപ്പിൽ കൈകാലുകൾ കൂട്ടിക്കെട്ടി ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ജയകുമാറിനെ വ്യാഴാഴ്ച രാത്രി മുതൽ കാണാതായെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ, ജയകുമാറിന്റെ സംസ്കാരം ഞായറാഴ്ച കരൈസുത്ത് പുത്തൂരിലെ സെന്റ്പീറ്റേഴ്സ് പള്ളി ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. മരണവുമായി ബന്ധപ്പെട്ട് സംഘടനാതലത്തിൽ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ശെൽവപെരുന്തകൈ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.