അഹമദാബാദ്: ബീഹാർ മാതൃകയിൽ ഗുജറാത്തിൽ മഹാസഖ്യം രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. ഗുജറാത്തിലെ പ്രാദേശിക കക്ഷികളെ കൂടെ നിർത്തി തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് കോൺഗ്രസിെൻറ കണക്കുകൂട്ടൽ. ജനതാദൾ വിമത വിഭാഗ നേതാവ് ചോട്ടു വാസവ, പേട്ടൽ പ്രക്ഷോഭത്തിെൻറ മുൻ നിരയിലുണ്ടായിരുന്ന ഹർദിക് പേട്ടൽ, ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എന്നിവരുമായി കോൺഗ്രസ് ചർച്ചകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനത്തിലുൾപ്പടെ ഇത് പ്രതിഫലിക്കുമെന്നും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. നവംബർ ആദ്യവാരം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്. ഇൗ സന്ദർശനത്തോടെ സഖ്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ ഗുജറാത്തിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു വിമത വിഭാഗം നേതാവ് ചോട്ടു വാസവ കോൺഗ്രസിെൻറ അഹമ്മദ് പേട്ടലിനായിരുന്നു വോട്ട് ചെയ്തത്. ഡിസംബറിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.