ഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ ഗുജറാത്ത് കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇത്തവണ ഖേദ്ബ്രഹ്മ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം അശ്വിൻ കോട്വാളാണ് രാജി വെച്ചത്. അദ്ദേഹം ഉടനെ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചനകൾ. കോട്വാളിന്റെ രാജിയോടെ ഗുജറാത്ത് നിയമസഭയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗബലം 63ലേക്ക് താഴ്ന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക് നിലവിൽ 111 അംഗങ്ങളുണ്ട്.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള എം എൽ എ ആയ കോട്വാൾ ചൊവ്വാഴ്ച രാവിലെയാണ് നിയമസഭാ സ്പീക്കർ നീമാബെൻ ആചാര്യക്ക് രാജിക്കത്ത് നൽകിയത്. ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റ് സി.ആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.